സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്റര്‍: ലോഗോ പ്രകാശനം ചെയ്തു

കുറ്റ്യാടി: സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിഭവസമാഹരണത്തിന്റെ ലോഗോ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രകാശനം ചെയ്തു. ഇ.കെ. വിജയന് എം.എല്‍.എ, ബ്ലോക്ക് പ്രസിഡന്റ് കെ. സജിത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എന്‍. ബാലകൃഷ്ണന്, കെ.ടി. അശ്വതി, അന്നമ്മ ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം പി.ജി. ജോര്‍ജ്, കെ.പി. കുഞ്ഞമ്മത്കുട്ടി, സി.സി. സൂപ്പി, വി.പി. കുഞ്ഞബ്ദുള്ള, പി. രാധാകൃഷ്ണന്, അബ്ദുള്ള സല്മാന് എന്നിവര്‍ പങ്കെടുത്തു.
ഓഗസ്റ്റ് 11,12 തീയതികളിലായാണ് രണ്ടാംഘട്ട വിഭവസമാഹരണം നടക്കുക. ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നുമായി രണ്ട് കോടി സമാഹരിക്കുകയാണ് ലക്ഷ്യം.

