സ്കൂൾ ബസ്സ് മറിഞ്ഞ് നാല് പേർക്ക് പരുക്ക്

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി സ്കൂളിന്റെ ബസ്സാണ് കനാലിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ബസ്സ് ഡ്രൈവർ ചാരിപറമ്പിൽ രജീഷ് (28), നെ മെഡിക്കൽ കോളേജിലും, പുതിയോട്ടിൽ മോഹനന്റെ മകൻ അദ്വൈത് (9), മണ്ണെങ്കിൽ രാജന്റെ മകൻ കീർത്ത (10), നഴ്‌സറി ടീച്ചർ പുതിയേടത്ത് ബാലകൃഷ്ണന്റെ മകൾ അജിത (25), എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ടായിരുന്നു അപകടം.കുട്ടികളെ ഇറക്കിയ ശേഷമായതിനാലാണ് വലിയ അപകടം ഒഴിവായത്.
