സൈനിക ക്യാമ്പില്‍ ചാരവൃത്തി നടത്തിയ 3 പേര്‍ അറസ്റ്റില്‍

ഡല്‍ഹി: സൈനിക ക്യാമ്പില്‍ ചാരവൃത്തി നടത്തിയ 3 പേര്‍ അറസ്റ്റില്‍. പാകിസ്ഥാന്റെ ഏജന്റുമാരെന്ന് സംശയിക്കുന്നവരാണ് ഹരിയാനയില്‍ പിടിയിലായത്. സൈനിക ക്യാമ്പിന്റെയും സൈനികരുടെ ചിത്രങ്ങളും വീഡിയോയും ഇവരുടെ ഫോണില്‍ നിന്ന് കണ്ടെടുത്തു.
ഹിസാര്‍ കണ്‍റോള്‍മെന്റിലെ നിര്‍മ്മാണ കമ്ബനിയിലെ ജീവനക്കാരാണ് മൂന്ന് പേരുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ഒന്നിനാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. പിടിയിലായവരെല്ലാം മുസഫര്‍ നഗര്‍ സ്വദേശികളാണെന്നാണ് വിവരം. ഹിസാര്‍ പോലീസ് ഇവരെ ചോദ്യംചെയ്തു വരികയാണ്.

അറസ്റ്റിലായവര്‍ പാകിസ്ഥാന്റെ ഏജന്റുമാരാണെന്നതിന്റെ സൂചനകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. വാട്‌സാപ്പിലൂടെയും വീഡിയോ കോളിലൂടെയുമാണ് പിടിയിലായവര്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ടിരുന്നത്.

