സേവാദൾ സ്വാതന്ത്ര്യ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി
കൊയിലാണ്ടി: സേവാദൾ സ്വാതന്ത്ര്യ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. സ്വാതന്ത്ര്യത്തിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന കെ.പി.സി.സി യുടെ സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ഭാഗമായി സേവാദൾ സ്വാതന്ത്ര്യ യാത്രയ്ക്ക് കൊയിലാണ്ടിയിൽ സ്വികരണം നൽകി. പ്രഫസർ കൽപ്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കെ.പി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ, യൂ രാജീവൻ മാസ്റ്റർ, അഡ്വ.പി.ടി ഉമേന്ദ്രൻ, പി. രത്നവല്ലി, വി.പി.ഭാസ്കരൻ, മഠത്തിൽ നാണു മാസ്റ്റർ, വി.ടി. സുരേന്ദ്രൻ, വി.വി.സുധാകരൻ, നടേരി ഭാസ്കരൻ എന്നിവർ സംസാരിച്ചു.


