KOYILANDY DIARY.COM

The Perfect News Portal

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് എച്ച്‌ കപാഡിയ അന്തരിച്ചു

മുംബൈ: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സരോഷ് ഹോമി കപാഡിയ(68) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. മുംബൈയിലെ ധൂഖര്‍വാടി ടവറില്‍ വൈകീട്ട് 3.45ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഇന്ത്യയുടെ 38ാമത്തെ ചീഫ് ജസ്റ്റിസാണ് കപാഡിയ. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷമുള്ള ചീഫ് ജസ്റ്റിസ് ആയിരുന്നു.  2010 മുതല്‍ 2012 വരെയാണ് അദ്ദേഹം ചിഫ് ജസ്റ്റിസ് പദവി വഹിച്ചത്.

Share news