സുപ്രീം കോടതിക്ക് മുന്നില്‍ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം

ദില്ലി: സുപ്രീം കോടതിക്ക് മുന്നില്‍ ഒരു വിഭാഗം അഭിഭാഷകരുടെ പ്രതിഷേധം. ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ചീഫ് ജസ്റ്റിസ് ഇതുവരെയും കോടതിയിലേക്ക് എത്തിയിട്ടില്ല. ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികള്‍ വൈകിയാണ് തുടങ്ങിയത്.
18 മിനിറ്റ് വൈകിയാണ് ചീഫ് ജസ്റ്റിസ് കോടതിയിലെത്തിയത്. തിനിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അടിയന്തര സിറ്റിംഗ് വിളിച്ച് ചേര്‍ത്തിരുന്നു.

ഒരു വിഭാഗം അഭിഭാഷകരാണ് പ്രതിഷേധിച്ചത്. പ്ലക്കാഡുമായി സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധിച്ച അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചീഫ് ജസ്റ്റിസ് കോടതിയില്‍ അടക്കം കോടതി നടപടികള്‍ അസാധാരണമായി വൈകുകയും ചെയ്തു. പിഎം മോദി സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ അടക്കം സുപ്രധാന വിഷയങ്ങള്‍ സുപ്രീം കോടതിയില്‍ ഇന്ന് പരിഗണനയ്ക്ക് വരുന്നുണ്ട്.

