സിറ്റി കണ്ട്രോള് റൂം പൊലീസിന് 5 വണ്ടികൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി
തൃശൂര്‍: സിറ്റി കണ്ട്രോള് റൂം പൊലീസിന് 5 വണ്ടികൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇതോടെ 10 വണ്ടിയാവും. ക്രമസമാധാനപ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോള്‍ പെട്ടെന്ന് ഇടപ്പെടാന്‍ ഇതുവഴി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിറ്റി ജില്ലാ പോലീസ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പിങ്ക് പൊലീസ് പ്രവര്‍ത്തനം മാതൃകാപരമാണ്. നിലവില്‍ രണ്ടുവണ്ടിയാണുള്ളത്. രണ്ടുവണ്ടികൂടി അനുവദിക്കും. കമ്മീഷണറുടെ ഓഫീസ് മെച്ചപ്പെട്ട സൗകര്യങ്ങളുണ്ട്. കാലത്തിന് അനുസരിച്ച് ഇനിയും വിപുലമാക്കുന്നതിനുള്ള പ്രൊവിഷന്‍ ഈ കെട്ടിടത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിക്ക് ഉപഹാരവും സമ്മാനിച്ചു.നഗരത്തിലെ പിങ്ക് പൊലീസ് സംവിധാനം 24 മണിക്കൂറാക്കുമെന്ന് ഡിജിപി പറഞ്ഞു. നിലവില്‍ രണ്ടുവണ്ടികളിലായി രാത്രി എട്ടുവരെയാണ് സേവനം. നഗരത്തില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ പൊലീസ് വകുപ്പില്‍ നിന്നും രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. 10 കോടി വേണം. കോര്പറേഷന്ഫണ്ട് കൂടി പ്രയോജനപ്പെടുത്തി നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അഡ്വ. വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. മന്ത്രി എ സി. മൊയ്തീന്, സി എന്‍ ജയദേവന് എംപി, എംഎല്‍എമാരായ കെ വി അബ്ദുള്‍ഖാദര്‍, മുരളി പെരുനെല്ലി, അഡ്വ. കെ രാജന്, മേയര്‍ അജിതജയരാജന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്, പോലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി സന്ധ്യ, ഐ ആര് ബറ്റാലിയന് കമാണ്ടന്റ് തോംസണ്‍ ജോസ്, റൂറല്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, കെപിഒഎ ജില്ലാസെക്രട്ടറി യു രാജന്, കെപിഎ ജില്ലാസെക്രട്ടറി ബിനു ഡേവീസ്, സിപിഐ എം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്, പ്രസ്ക്ലബ് പ്രസിഡന്റ് കെ പ്രഭാത് എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ റേഞ്ച് ഐജി. എം ആര്. അജിത്കുമാര്‍ സ്വാഗതവും സിറ്റി ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര് നായര്‍ നന്ദിയും പറഞ്ഞു.

തൃശൂര്‍ പട്ടാളം റോഡില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്‍വശത്തായാണ് 7.5 കോടി ചെലവില്‍ 35855 സ്ക്വയര്‍ഫീറ്റിലാണ് പുതിയ കെട്ടിടം.
