സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ജൂലൈ 22 മുതല്‍ 28 വരെ ഗൃഹസന്ദര്‍ശനം നടത്തും

തിരുവനന്തപുരം> സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ജൂലൈ 22 മുതല്‍ 28 വരെ സംസ്ഥാനമൊട്ടാകെ പാര്‍ടി സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ മുതല്‍ ബ്രാഞ്ച് അംഗങ്ങള്‍വരെയുള്ളവരും ജനപ്രതിനിധികളും ഗൃഹസന്ദര്‍ശനം നടത്തും. ബഹുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കാനും അവ തുറന്ന മനസോടെ പരിശോധിക്കാനും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായാണ് ഗൃഹസന്ദര്‍ശനം. വ്യത്യസ്ത കാരണങ്ങളാല്‍ അകന്നവരെ മാത്രമല്ല, പുതിയ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനുമുള്ള പ്രവര്‍ത്തനവും ഇതുവഴി സംഘടിപ്പിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പുഘട്ടത്തില്‍ എല്‍ഡിഎഫില്‍നിന്ന് വ്യത്യസ്ത കാരണങ്ങളാല്‍ അകന്ന ജനങ്ങളെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരുന്നതിനുള്ള ക്ഷമാപൂര്‍വമായ പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നോട്ടുവരും. പരാജയകാരണങ്ങള്‍ സിപിഐ എമ്മിന്റെ വിവിധ ഘടകങ്ങള്‍ ചര്‍ച്ചചെയ്ത് അഭിപ്രായ രൂപീകരണം നടത്തിവരികയാണ്.

22മുതല്‍ 28 വരെ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടി വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

