സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നു

പയ്യന്നൂര്‍ > കുന്നരു കാരന്താട്ട് സിപിഐ എം പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറി സി വി ധനരാജിനെ(41) യാണ് വെട്ടിക്കൊന്നത്.
പരേതനായ ബാലകൃഷ്ണന്റെയും സി വി മാധവിയുടെയും മകനാണ്. ഭാര്യ എം വി സജിനി (ഡിവൈഎഫ്ഐ കുന്നരു മേഖല ജോയിന്റ് സെക്രട്ടറി) മക്കള്‍: വിവേകാനന്ദ്, വിദ്യാനന്ദ്. സഹോദരങ്ങള്‍: നളിനി, പ്രീതി.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഏറ്റുവാങ്ങുന്ന മൃതദേഹം ചൊവ്വാഴ്ച പകല്‍ 11.30ന് പയ്യന്നൂര്‍ ടൌണിലും 12ന് കാരന്താട്ട് ഷേണായി മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. പകല്‍ ഒന്നിനാണ് സംസ്കാരം. ആര്‍എസ്എസ് നേതൃത്വം ആസൂത്രണം ചെയ്തതാണ് ധനരാജിന്റെ കൊലപാതകമെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറിയറ്റ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ചൊവ്വാഴ്ച പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും.

