സിനിമാ-നാടക നടി കെജി ദേവകിയമ്മ അന്തരിച്ചു
തിരുവനന്തപുരം: സിനിമാ-നാടക നടിയായിരുന്ന കെജി ദേവകിയമ്മ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണു മരണം. 97 വയസ്സായിരുന്നു. കലാ നിലയം നാടകവേദി സ്ഥാപകനും തനി നിറം പത്രാധിപരും ആയിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍ ഡി കെ കലാവതി, ഡി കെ ഗീത, ഡി കെ മായ, കെ ജീവന്‍കുമാര്‍, ഡി കെ ദുര്‍ഗ.
ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍കുട്ടി, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലും താലി ജ്വാലയായ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. റേഡിയോ നാടകങ്ങളിലൂടെയും ഇവര്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. തിരുവിതാംകൂര്‍ റേഡിയോ നിലത്തിന്റെ ആരംഭം മുതല്‍ ദേവകിയമ്മ അവിടെ ആര്‍ട്ടിസ്റ്റായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരക്ക് പൂജപ്പുരയിസെ വസതിയില്‍ വെച്ചായിരിക്കും സംസ്‌കാരം.

