സി.എച്ച്. സെന്റര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അവശതയനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിനായി കൊയിലാണ്ടിയില്‍ സി.എച്ച്. സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, നഗരസഭാധ്യക്ഷന്‍ കെ. സത്യന്, പി.കെ.കെ. ബാവ, എന്‍. സുബ്രഹ്മണ്യന്, ഉമ്മര്‍ പാണ്ടികശാല, എം.എ. റസാഖ്, ഡോ. സച്ചിന്‍ബാബു, വി. സുന്ദരന്‍, റഷീദ് വെങ്ങളം എന്നിവര്‍ സംസാരിച്ചു.
