സാഭിമാനം കീഴരിയൂർ -എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് സപ്തദിന ക്യാമ്പ് കീഴരിയൂരിലെ കണ്ണോത്ത് യു പി.സ്കൂളിൽ ആരംഭിച്ചു. അകലാപ്പുഴ അഴകാർന്ന പുഴ എന്ന കർമ്മ പദ്ധതിയാണ് ക്യാമ്പ് ഏറ്റെടുത്തിട്ടുള്ളത്. ഘോഷയാത്രയോടെ കീഴരിയൂർ ഗ്രാമം വളണ്ടിയർമാരെ വരവേറ്റു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻറ് എ.സജീവ് കുമാർ അധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ ആർ.ഷിബിലി പദ്ധതി വിശദീകരണം നടത്തി. സി.എം. കേളപ്പൻ, കല്ലട ശശി, വി.കെ.നാരായണൻ, കെ.ടി.അബ്ദുറഹ്മാൻ, കരുണാകരൻ നായർ, കണ്ണോത്ത് യുപി സ്കൂൾ പിടിഎ പ്രസിഡന്റ് സ്വപ്നകുമാർ, വളണ്ടിയർ സെക്രട്ടറി സ്നേഹ സതീഷ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ പി. പ്രബീത് സ്വഗതവും സ്റ്റാഫ് സെക്രട്ടറി പ്രമോദ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വിനു കുറുവങ്ങാട് ഗ്രൂപ്പ് ഡൈനാമിക്സ് അവതരിപ്പിച്ചു.
