സര്‍ദാര്‍ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനം: കൊയിലാണ്ടിയില്‍ കൂട്ടയോട്ടം

കൊയിലാണ്ടി: ദേശീയ ഉത്ഗ്രഥനത്തിൻ്റെ ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ വ്യാഴാഴ്ച രാവിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ‘റണ്‍ ഫോര്‍ യു’ നഗരത്തില്‍ കൂട്ടയോട്ടം നടത്തും. എല്ലാ ജനങ്ങളെയും 7 മണിക്ക് സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തില്‍ പങ്കാളികളാകാന്‍ ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.
