സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷമബത്ത ഉത്തരവിറങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കഴിഞ്ഞ വര്‍ഷത്തെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക നല്‍കാനുള്ള ഉത്തരവിറങ്ങി.
15 മുതല്‍ മൂന്ന് ദിവസങ്ങളിലായി പണമായാണ് നല്‍കുക. പുതുക്കിയ ഡിഎ ഉള്‍പ്പെടുത്തി ഈ മാസം ശമ്ബളവും പെന്‍ഷനും നല്‍കിയെങ്കിലും കുടിശ്ശിക നല്‍കിയിരുന്നില്ല. 2018 ജനുവരിയിലെ ഡി.എയും ജൂലായിലെ ഡിഎയും ചേര്‍ത്ത് 5 ശതമാനമാക്കി റൗണ്ടപ്പ് ചെയ്താണ് നല്‍കുന്നത്.

പെന്‍ഷന്‍കാര്‍ക്ക് 600കോടിയും ജീവനക്കാര്‍ക്ക് 1103 കോടിയും വേണ്ടിവരും. സാമ്ബത്തിക പ്രതിസന്ധി മൂലമാണ് ഏപ്രിലിലെ ശമ്ബളത്തിനൊപ്പം ഡിഎയും കുടിശികയും നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാനാവാതെ പോയത്. പെരുമാറ്റച്ചട്ടം കാരണം സര്‍ക്കാരിന് കടമെടുക്കാന്‍ പരിമിതികളുണ്ടായിരുന്നതുകാരണമാണ് കുടിശ്ശിക മുടങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

പൊതുവിപണിയില്‍ നിന്ന് 8000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇത് ഒറ്റത്തവണയായി എടുത്ത് ഡിഎ കുടിശ്ശികയും കരാറുകാരുടെ കുടിശ്ശികയും നല്‍കാനാണ് നീക്കം.

