സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശമാണ് രാഷ്ട്രീട്രീയ പാർട്ടികൾ നൽകേണ്ടത്

കൊയിലാണ്ടി: സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശമാണ് രാഷ്ട്രീട്രീയ പാർട്ടികൾ നൽകേണ്ടതെന്ന് പാണക്കാട് സാദിഖലി തങ്ങൾ പ്രസ്താവിച്ചു. പുളിയഞ്ചേരിയിൽ സി. എച്ച് സാംസ്കാരിക കേന്ദ്രത്തിന്റെയും, പി.വി.മുഹമ്മദ് സ്മാമാരക ലൈബ്രറിയുടെയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.വി.ഹൈദർ അദ്ധ്യക്ഷത വഹിച്ചു.
കെ.എം.നജീബ്, മുള്ളമ്പത്ത് രാഘവൻ, റഷീദ് വെങ്ങളം കോട്ടക്കൽ അഷറഫ് സംസാരിച്ചു.നേരത്തെനടന്ന കുടുംബ സംഗമം വി.പി.ഇബ്രാഹിം കുട്ടി ഉൽഘാടനം ചെയ്തു. എ. കെ.സി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

