സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടും
കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍ കടകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിയ്ക്കുന്നില്ല എന്ന് ആരോപിച്ചാണ് സമരം.
സംസ്ഥാനത്തെ ഒരു റേഷന്‍ കടയും തിങ്കളാഴ്ച മുതല്‍ തുറക്കില്ലെന്ന് റേഷന്‍ ഡിലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കുന്നതില്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറി അടക്കമുള്ളവര്‍ കടുംപിടുത്തം പിടിയ്ക്കുകയാണെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.

കട അടച്ചിടുന്നതിന് പുറമേ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സത്യാഗ്രഹ പരിപാടികള്‍ സംഘടിപ്പിയ്ക്കും. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
Advertisements

