സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനു തിരിതെളിഞ്ഞു

നാദാപുരം: പുറമേരി കെആര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനു തിരിതെളിഞ്ഞു. രാവിലെ നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും പുരുഷവിഭാഗത്തില്‍ തൃശൂരും ജേതാക്കളായി.
ചാംപ്യന്‍ഷിപ്പില്‍ ലഭിക്കുന്ന ലാഭം അവശരായ കളിക്കാരുടെ ക്ഷേമത്തിനും വോളിബോളിന്റെ ഉന്നതിക്കുമായിരിക്കും ചെലവഴിക്കുക. ഗ്യാലറിക്ക് എഴുപത് രൂപയും കസേരയ്ക്ക് നൂറു രൂപയുമാണ് ടിക്കറ്റ് നിരക്ക്. സീസണ്‍ ടിക്കറ്റിന് 250 രൂപ. ടിക്കറ്റ് വില്‍പന ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.കെ. ഷൈലജ നിര്‍വഹിച്ചു. അച്ചംവീട് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ദേശീയ, രാജ്യാന്തര താരങ്ങള്‍ മാറ്റുരയ്ക്കുന്നതാണ് മല്‍സരം.

സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍ അധ്യക്ഷത വഹിച്ചു. പി.വി. ബഷീര്‍ മുഖ്യാതിഥിയായി. ജാസ് ക്ലബ്ബ് സെക്രട്ടറി എം.സി. സുരേഷ് എന്നിവർ സംസാരിച്ചു.

