KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന ആരോഗ്യ കേരളം പുരസ്‌ക്കാരം കൊയിലാണ്ടി നഗരസഭ ഏറ്റുവാങ്ങി

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആരോഗ്യ കേരളം പുരസ്‌ക്കാരം മികച്ച നഗരസഭകൾക്കുള്ള രണ്ടാം സ്ഥാനം കൊയിലാണ്ടി നഗരസഭക്ക് ലഭിച്ചു. തിരുവനന്തപുരത്ത്  നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് നഗരസഭാധികൃതർ  അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ ഒരു വർഷത്തെ ആരോഗ്യ മേഖലയിൽ നടതത്തിയ വിവിധതലത്തിലുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആവാർഡ് ലഭിച്ചത്.

മാലിന്യ സംസ്‌ക്കരണ രംഗത്ത് നഗരത്തിലും 44 വാർഡുകളിലും വീടുകളുലും ഉൾപ്പെടെ മാലിന്യങ്ങൾ റീ സൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയക്കുന്നതിനുള്ള പ്രവർത്തനം നടത്തുകയും, ഉറവിട മാലിന്യ സംസ്‌ക്കരണത്തിന് 2500 ഓളം റിംഗ് കംബോസ്റ്റ് നൽകുന്നതിനുള്ള പ്രവർത്തനത്തിന് തുടക്കംകുറിക്കാൻ സാധിച്ചു. കൊതുകു നശീകരണത്തിന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യത്യസ്തമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കി. കിണറുകൾ ക്ലോറിനേഷൻ നടത്തിയും പൊതു കുണറുകളും ജലാശയങ്ങൾ ഏറ്റെടുക്കുകയും ശുചീകരിക്കുകയും ചെയ്തു.

താലൂക്കാശുപത്രിയിലെ ഡോക്ടർമാർ, വിവിധ ആരോഗ്യ സബ്ബ് സെന്ററുകളിലും നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ മലേറിയ, മന്ത്, ഡങ്കി അടക്കെ മറ്റു രോഗങ്ങൾ വരാതിരിക്കാൻ നിരവധി ബോധവൽക്കരണ ക്ലാസുകളും, പ്രവർത്തനങ്ങളും നഗരസഭയിൽ നടത്തുകയുണ്ടായി.

Advertisements

വാർഡുകളിൽ ശുചിത്വ കമ്മിറ്റി, ജാഗ്രതാ സമിതി, അയൽസഭ, കുടുംബശ്രീ പ്രവർത്തകരും, ആരോഗ്യ സംരക്ഷണ പ്രവർത്തകരും നേതൃത്വംകൊടുത്തു. നഗരത്തിലും വിവദ വാർഡുകളിലും നടന്ന വൃക്ക രോഗം, ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പയിൻ എന്നിവ നടന്നു.  താലൂക്കാശുപത്രി, ഹോമിയോ ആശുപത്രി, ആയുർവേദ് ആശുപത്രി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പാലിയേറ്റീവ്, ഫിസിയോ തെറാപ്പി സെന്റർ, കൈറിയാട്രി ക്ലിനിക്കുകൾ എന്നിവയും, കിടപ്പ് രോഗികളുടെ സംഗമവും നഗരസഭയിൽ വിവിധ ഭാഗങ്ങളിലായി നടന്നു.

വയോമിത്രം ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് നഗരസഭക്ക് ആരോഗ്യ കേരളം പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്.

5 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് നഗരസഭക്ക് ലഭിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, വിവിധ സ്‌ററാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭാ കൗൺസിലർമാർ, താലൂക്കാശുപത്രി RMO ഡോ: അബ്ദുൾ അസീസ് മറ്റ് നഗരസഭാ, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *