KOYILANDY DIARY.COM

The Perfect News Portal

സംഘപരിവാർ, ബി.ജെ.പി കൂട്ട് കെട്ട് മതേതരത്വത്തിനും ജനാധിപത്യത്തിനും വൻഭീഷണി ജി. കൃഷ്ണപ്രസാദ്

കൊയിലാണ്ടി: സംഘപരിവാർ,ബി.ജെ.പി കൂട്ട് കെട്ട് മതേതരത്വത്തിനും ജനാധിപത്യത്തിനും വൻഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നുo, മോദി ഭരണത്തിൽ മതേതരത്വം തകരുന്നുവെന്നുo  എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡണ്ട് ജി. കൃഷ്ണപ്രസാദ് പറഞ്ഞു. എ.ഐ.വൈ.എഫ്  കൊയിലാണ്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.  ഫാസിസത്തിനെതിരെ യുവജനങ്ങളുടെ  ഐക്യനിര വളർന്നുവരണം. ഈ കാര്യത്തിൽ എന്നത്തെയും പോലെ എ.ഐ.വൈ.എഫും മുന്നിലുണ്ടാവും. അഴിമതി, വർഗീയത വിധ്വംസക പ്രവർത്തനങ്ങൾ തുടങ്ങിയവക്കെല്ലാം എതിരെ ശക്തമായ നിലപാടുകളാണ് എ.ഐ.വൈ.എഫിനുള്ളത്. ആര് ഭരിക്കുന്നു എന്നത് പ്രശ്‌നമല്ല. ഭരണമാറ്റത്തിനനുസരിച്ച് മുദ്രാവാക്യങ്ങളിലും നിലപാടുകളിലും മാറ്റം വരുത്താറില്ലന്ന് കൃഷ്ണപ്രസാദ് പറഞ്ഞു.

രമേശ്ചന്ദ്ര, ടി.പി.അഷ്‌റഫ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.പി.ഐ. സംസ്ഥാന കൗസിൽ അംഗം എം. നാരായണൻ, ഇ.കെ.അജിത്ത് ,ടി.എം.കുഞ്ഞിരാമൻ നായർ, എ.ഐ.വൈ.എഫ് സംസ്ഥാന കൗസിൽ അംഗം പി.ബിജു.അഡ്വ.സുനിൽ മോഹൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭന, കെ. സന്തോഷ്, സി.പി.ഹരീഷ് എന്നിവർ സംസാരിച്ചു.  മുതിർന്ന സി.പി.ഐ. നേതാവ്  ടി.എം.കുഞ്ഞിരാമർ നായരെ ആദരിച്ചു.

ഭാരവാഹികൾ; ടി.പി.അഷ്‌റഫ് (പ്രസിഡണ്ട്.) നിഖിൽ (വൈ.പ്രസിഡണ്ട്.) രമേശ്ചന്ദ്ര (സെക്ര) വി.കെ.സുമേഷ്, യു. പ്രസാദ് (ജോ.സെക്ര)

Advertisements

 

Share news