സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി തമിഴ്നാട്ടില്‍ നിന്നുള്ള സംഘം

പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് നിയന്ത്രണം തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി തമിഴ്നാട്ടില്‍ നിന്നുള്ള സംഘം. ശബരിമലയില്‍ പൊലീസിന്റെ അനാവശ്യനിയന്ത്രണം ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇത് സംബന്ധിച്ച് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ഇവര്‍ പറയുന്നു.
‘പൊലീസ് സംരക്ഷണം വളരെ മികച്ചതാണ്. പൊലീസിന്റെ ഈ മികച്ച സംഘാടനത്തെ അഭിനന്ദിക്കാതെ വയ്യ. ആവശ്യത്തിനുള്ള പരിശോധന മാത്രമാണുള്ളത്. മുന്‍വര്‍ഷത്തെ പോലെ തന്നെ എല്ലാകാര്യങ്ങളും മികച്ചരീതിയിലാണ് അനുഭവപ്പെട്ടത്. യാത്രയ്ക്കായി കെഎസ്‌ആര്‍ടിസിയുടെ സേവനവും ശ്ലാഘനീയമാണ്. സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.’- ഭക്തര്‍ പറയുന്നു.

