സംഘപരിവാര്‍ പറയുന്ന ദേശീയത ഒരുതരത്തിലും അംഗീകരിക്കാനാവില്ല: ഡോ. എം.ജി.എസ്. നാരായണന്

കൊയിലാണ്ടി: സംഘപരിവാര്‍ പറയുന്ന ദേശീയത ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതാണ് സംഘപരിവാറിനും മറ്റും അവസരങ്ങളുണ്ടാക്കിയതെന്നും ഡോ. എം.ജി.എസ്. നാരായണന് പറഞ്ഞു. സെക്യുലര്‍ ഫോറം നടത്തിയ ദേശസ്നേഹം ദേശീയത ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വിദേശാധിപത്യമാണ് ദേശീയത ഉണര്‍ത്തിയത്. അതിനുമുമ്പ്
നാട്ടു രാജ്യങ്ങളായി ചിതറിക്കിടക്കുകയായിരുന്നു ഭാരതം. ബ്രിട്ടീഷ് ഭരണകാലത്തോടെയാണ് ഇന്ത്യയില്‍ ദേശീയത രൂപപ്പെട്ടത് -എം.ജി.എസ്. പറഞ്ഞു. പി. ശിവരാമന് അധ്യക്ഷത വഹിച്ചു. പി.കെ. രവീന്ദ്രനാഥ്, ടി.പി. രാജന് എന്നിവര്‍ സംസാരിച്ചു.
