ശ്രീരാമകൃഷ്ണ സേവാ പുരസ്കാരം എഴുത്തുകാരന്‍ മനോജ് മനയിലിന്

തൃശൂര്‍: ശ്രീരാമകൃഷ്ണ സേവാ പുരസ്കാരം (10,000 രൂപ) ജനം ടിവി പ്രോഗ്രാം മേധാവിയും എഴുത്തുകാരനുമായ മനോജ് മനയിലിനു സമ്മാനിക്കുമെന്നു പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അറിയിച്ചു. അടുത്തയാഴ്ച പുറനാട്ടുകരയില്‍ നടക്കുന്ന ശ്രീരാകൃഷ്ണ ഭ്തസമ്മേളനത്തിന്റെ സമിതിയാണു പുരസ്കാരം ഏര്‍പ്പടുത്തിയത്. മനോജ് രചിച്ച ‘പരമഹംസര്‍ പറഞ്ഞ കഥകള്‍’ എന്ന ഗ്രന്ഥത്തിനാണു പുരസ്കാരം. 15ന് ആശ്രമത്തില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും.
