ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ശുചീകരണ പ്രവര്‍ത്തനം നടത്തി

കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ശുചീകരണ പ്രവര്‍ത്തനം നടത്തി. ചടങ്ങില്‍ മേല്‍ശാന്തി ഷിബു ശാന്തി, ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് പൊറോളി സുന്ദര്‍ദാസ്, ജോ.സെക്രട്ടറി ഇ.സുരേഷ് ബാബു, ഡയറക്ടര്‍മാരായ അനേഖ്.കെ.വി. പ്രസന്നകുമാര്‍ തറമ്മല്‍, പ്രവര്‍ത്തകരായ ദിനേശന് കളരിക്കണ്ടി, സി.കെ. ഷിനോദ്, തറമ്മല്‍ വസന്തന്, രാംദാസ്, എന്നിവരും ഉണ്ടായിരുന്നു. കെ.ടി.ജനാര്‍ദ്ദനന്റെ വകയായി പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്കി. വൈകീട്ട് 4 മണിക്ക് മേല്‍ശാന്തി ഷിബു ശാന്തിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.
