KOYILANDY DIARY.COM

The Perfect News Portal

ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കം

കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും. ഉത്സവം 24 വരെ നീണ്ടു നില്‍ക്കും. എട്ട് ദിവസം സവിശേഷ പൂജാവിധികളോടെയും വിവിധ കലാപരിപാടികളോടെയുമാണ് ശിവരാത്രി ആഘോഷം നടക്കുന്നത്. 17ന് രാത്രി 7.30ന് ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ് തന്ത്രിയുടേയും കെ.വി. ഷിബു ശാന്തിയുടേയം മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റേം.

കൊടിയേറ്റത്തോടനുബന്ധിച്ച്‌ ക്ഷേത്ര ഭജനസമിതിയുടെ ഓംകാരവും, ഭജനയും, കരിമരുന്ന് പ്രയോഗവും നടക്കും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍ നയിക്കുന്ന മെഗാ ഗാനമേളയോടുകൂടി കലാപരിപാടികള്‍ക്ക് തുടക്കമാകും. ഉത്സവദിനങ്ങളില്‍ ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. വൈകുന്നേരങ്ങളില്‍ ഭജനയും, വിവിധ ആഘോഷ കമ്മിറ്റികളുടെ ആഘോഷവരവും, പ്രശസ്ത കലാസംഘങ്ങളുടെ കലാപരിപാടികള്‍, ഭക്തരുടെ വകയായി ആനയൂട്ട് തുടങ്ങിയവയും ശിവരാത്രി ദിനത്തില്‍ രാവിലെ 11ന് നിലവിളക്ക് സമര്‍പ്പണവും നടക്കും.

 18ന് രാവിലെ മണിക്ക്‌ ആത്മോപദേശ ശതകം ശ്ലോകം ചൊല്ലല്‍ മത്സരം നടക്കും. 19ന് രാവിലെ മണിക്ക്‌ നാരായണീയ പാരായണംവും 10 മണിക്ക്‌  സംഗീത മത്സരവുമുണ്ടാകും. 20ന് തിരുവാതിര, നൃത്ത മത്സരം.  21ന്  ശ്രീരാമ രാജ്യം ഭക്തി നാടകവും അരങ്ങേറും. 22ന് നൃത്ത അരങ്ങേറ്റവും വെസ്റ്റ്ഹില്‍ നൃത്തകലാശാലയുടെ ദേവദേവോ ഭവ നൃത്ത ശില്‍പവുമുണ്ടാകും. 23ന് വൈകീട്ട് 4 മണിക്ക്‌ ക്ഷേത്രക്കുളത്തില്‍ തെപ്പോത്സവം, വാണിയംപടി ശിവാനന്ദനും സംഘവും അവതരിപ്പിക്കുന്ന നാദസ്വര കച്ചേരിയോടെയും, ബാലുശ്ശേരി കോട്ട പഞ്ചവാദ്യ സംഘത്തിന്റെ പഞ്ചവാദ്യത്തോടെയും ഗജവീരന്‍മാരുടെ അകമ്പടിയോടെയും പകല്‍പൂരം, രാത്രി 8.30ന് സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ് സൗപര്‍ണികാമൃതം നൃത്ത സന്ധ്യ എന്നിവ അരങ്ങേറും.
24ന് വൈകീട്ട് 4ന് അക്ഷരശ്ലോക സദസ്, 7മണിക്ക് ശിവ സഹശ്ര നാമാര്‍ച്ചന,സമാപനസമ്മേളനം,സമ്മാനദാനം എന്നിവ നടക്കും. 9 മണിക്ക് ആറാട്ട് കഴിഞ്ഞ് എഴുന്നെള്ളിപ്പോടു കൂടി കൊടിയിറക്കും.തുടര്‍ന്ന് സംഗീത് മഹല്‍ ഓര്‍ക്കസ്ട്രയുടെ മെഗാ ഗാനമേളയുണ്ടാകും. ശേഷം നടക്കുന്ന കരിമരുന്ന് പ്രയോഗത്തോടെ എട്ടു ദിവസത്തെ ഉത്സവ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.

വാര്‍ത്താ സമ്മേളനത്തില്‍ പി.വി. ചന്ദ്രന്‍, പി. സുന്ദര്‍ദാസ്, അനിരുദ്ധന്‍ എഴുത്തുപള്ളി, സുരേഷ് ബാബു എടക്കോത്ത്, അരുണ്‍.കെ.വി, എം.പി. രമേഷ്, എം.ശ്രീകുമാര്‍, കെ.വി.അനേഖ് എന്നിവര്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *