ശശിക്കും കുടുംബത്തിനും കൈത്താങ്ങായി സിപിഐഎം

കൊച്ചി: പടുത വലിച്ച് കെട്ടി കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും മനോഹരമായ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നേര്യമംഗലം സ്വദേശിയായ കെ കെ ശശി.
വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുന്ന ഭാര്യയുമായി കഴിഞ്ഞിരുന്ന ഇവര്‍ക്ക് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റിയാണ് കൈത്താങ്ങായത്. 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 29 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.

ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ലഭിച്ച 5 സെന്റ് സ്ഥലത്ത് വീടുവയ്ക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു നേര്യമംഗലം പുത്തന്‍കുരിശ് സ്വദേശിയായ ശശിക്കുണ്ടായിരുന്നത്.

എന്നാല്‍ തളര്‍ന്ന് കിടക്കുന്ന ഭാര്യയുടെ ചികിത്സയ്ക്കും മക്കളുടെ ആവശ്യങ്ങള്‍ക്കു പോലും പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ശശി പടുത വലിച്ചു കെട്ടിയ വീട്ടില്‍ എല്ലാ ആഗ്രഹങ്ങളും ഉളളിലൊതുക്കി. ഈ കുടുംബത്തിന്റെ ചിരകാല സ്വപ്നമാണ് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂവണിയുന്നത്.

പിആര്‍ മുരളീധരന് വീടിന്റെ തറക്കല്ലിടന്‍ ചടങ്ങ് നിര്‍വ്വഹിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് വീടിന്റ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗൃഹനാഥന് താക്കോല്‍ ഏല്‍പ്പിക്കുമെന്ന് കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് പറഞ്ഞു.
കനിവ് എന്ന പേരില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിവിധ ഏരിയകള്‍ 29 വീടുകളാണ് വച്ച് നല്‍കുന്നത്. എല്ലാവര്ക്കും ഭവനം എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് മാതൃകയാകുകയാണ് ബഹജനപങ്കാളിത്തത്തോടെയുളള സിപിഎമ്മിന്റെ ഈ ചുവടുവെപ്പ്.
