ശബരിമലയിലെ അക്രമം: സംഘപരിവാര്‍ സൂത്രധാരന്‍ പ്രതീഷ് വിശ്വനാഥ് റിമാന്‍ഡില്‍

പത്തനംതിട്ട: ശബരിമലയിലെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്‌ത ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥിനെ റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് പമ്പ പൊലീസാണ് പ്രതീഷിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റുചെയ്‌തത്. ഇന്ന് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതീഷ് വിശ്വനാഥിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്‌തു.
പ്രതീഷ് വിശ്വനാഥിനൊപ്പം മറ്റു 18 സംഘപരിവാര്‍ പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കൊട്ടാരക്കര ജയിലിലേക്കാണ് ഇവരെ കൊണ്ടുപോയത്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനി മാധവിയെയും കുടുംബത്തെയും പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇവര്‍ക്ക് സംരക്ഷണം നല്‍കാനെത്തിയ പൊലീസിനെ പ്രതീഷും സംഘവും ആക്രമിച്ചു.

