ശബരിമല സ്ത്രീ പ്രവേശനം ; സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഹിന്ദു സംഘടനകള്‍

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിശ്വാസ വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകള്‍ അറിയിച്ചു.
യുവതികള്‍ക്ക് ശബരിമലയില്‍ കോടതി പ്രവേശനം അനുവദിച്ചാല്‍ പമ്ബയില്‍ അവരെ തടയുമെന്നും സംഘടന പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണ് പത്ര സമ്മേളനം നടത്തിയത്. ബിജെപി ആര്‍എസ്‌എസ് പാര്‍ട്ടികളുമായി വിഷയത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സംഘടന വ്യക്തമാക്കി .

