ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയെന്ന് ഹൈക്കോടതി

കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയെന്ന് ഹൈക്കോടതി. ശബരിമലയില്‍ സൗകര്യങ്ങളൊരുക്കാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജിയും കോടതി തള്ളി.
എല്ലാ ഭക്തര്‍ക്കും സുരക്ഷയും അടിസ്ഥാനസൗകര്യവും ഒരുക്കും വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പി.ഡി. ജോസഫാണ് ഹര്‍ജി നല്‍കിയത്. ജോസഫിന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

