ശങ്കരമേനോൻ അനുസ്മരണം

കൊയിലാണ്ടി: ഗോവ വിമോചനനായകനും ബി.ജെ.പി നേതാവുമായിരുന്ന എ.കെ.ശങ്കരമേനോൻ അനുസ്മരണം ബി.ജെപി .സംസ്ഥാന വൈസ് പ്രസിഡന്റെ് കെ.പി.ശ്രീശൻ ഉൽഘാടനം ചെയ്തു. മറ്റു ആശയ സംഹിതകളിൽ വിശ്വസിക്കുന്നവരിൽ പോലും അംഗീകാരവും, ആദരവും നേടിയ വ്യക്തിത്വമായിരുന്നു ശങ്കരമേനോനെന്ന് ശ്രീശൻ പറഞ്ഞു.
വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ, വി. കേളപ്പൻ, ടി.കെ.പത്മനാഭൻ, വി.കെ.ജയൻ, എ.പി.രാമചന്ദ്രൻ, വി.കെ.ഉണ്ണികൃഷ്ണൻ, വായനാരി വിനോദ്, അഖിൽ പന്തലായനി എന്നിവർ സംസാരിച്ചു.

