ശക്തി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. ശക്തി ഇ. കെ. പി. മെമ്മോറിയൽ ഹാളിൽ വെച്ചു നടന്ന പരിപാടി നഗരസഭ കൗൺസിലർ ശ്രീജാറാണി ഉദ്ഘാടനം ചെയ്തു.
കരിയർ ഗൈഡൻസ് വിദഗ്ദൻ എം. ബാലകൃഷ്ണൻ ക്ലാസ് നയിച്ചു. കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി സെക്രട്ടറി എൻ. കെ സുരേന്ദ്രൻ സ്വാഗതവും ഇ. കെ. പ്രജേഷ് നന്ദിയും പറഞ്ഞു.

