വൈദ്യുതി കലാജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി
കൊയിലാണ്ടി: കേരളം സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പ്രചരണാർഥം കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന വൈദ്യുതി കലാജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി.
നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയിൽ ജി. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഇ. ശശീന്ദ്രൻ നന്മണ്ടയെ വിവിധ വർഗ്ഗ ബഹുജന സംഘടനകൾ ഹാരാർപ്പണം നടത്തി.

ജാഥാ അംഗങ്ങളായ മണലിൽ മോഹനൻ, പി.പി. പവിത്രൻ, ടി.പി. രവി, കെ.കെ. രാധാകൃഷ്ണൻ, അനീഷ് പാറക്കൽ, ജിപിൻ ദാസ് എന്നിവർ സംസാരിച്ചു. അസി. എക്‌സി. എഞ്ചിനീയർ കൃഷ്‌ണേന്ദു സ്വാഗതം പറഞ്ഞു. തുടർന്ന് കലാസംഘങ്ങൾ ഒരുക്കിയ തെരുവ് നാടകം ശ്രദ്ധേയമായി.
Advertisements

