വൈദ്യുത പോസ്റ്റില്‍ തൂങ്ങിയ നിലയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം നഗരമധ്യത്തില്‍ വൃദ്ധനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വഴിയരികിലെ ഇലക്‌ട്രിക് പോസ്റ്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പള്ളിക്കത്തോട് സ്വദേശി വിജയനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
കോട്ടയം തിരുനക്കര അമ്പലത്തിന് സമീപത്തെ വഴിയിലെ വൈദ്യുത പോസ്റ്റില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കാലുകള്‍ നിലത്ത് കുത്തിയ നിലയിലാണ്. ഉടുത്തിരുന്ന മുണ്ടില്‍ നിന്നും കീറിയ തുണിയാണ് കഴുത്തില്‍ കെട്ടിയിരിക്കുന്നത്.

പുലര്‍ച്ചെ നാലുമണിയോടെയാണ് മൃതദേഹം കണ്ടത്. കോട്ടയം വെസ്റ്റ് പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. മരിച്ചത് പള്ളിക്കത്തോട് സ്വദേശി വിജയനാണെന്ന് തിരിച്ചറിഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു. കുറെ കാലമായി അമ്പലത്തിന്റെ നടയിലും കടത്തിണയിലുമാണ് വിജയന്‍ അന്തിയുറങ്ങിയിരുന്നത്.

