വെങ്ങളം പൂളാടികുന്ന് ബൈപാസിൽ കാറിന് തീപിടിച്ചു

കൊയിലാണ്ടി: വെങ്ങളം പൂളാടികുന്ന് ബൈപാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ് സംഭവം. കോഴിക്കോട് നിന്ന് വടക്ക്ഭാഗത്തേക്ക് വരികയായിരുന്ന പാലോറമല സ്വദേശികളായ ഇസ്മയിൽ മണിയഞ്ചേരിയും ഭാര്യയും ഉമ്മയും ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
ഓടിക്കൊണ്ടിരി്ക്കുമ്പോൾ ബോണറ്റിനുള്ളിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ കാർ ബ്രേക്കിട്ട് നിർത്തുകയായിരുന്നു അപ്പോഴേക്ക് തീ ആളിക്കത്തി അന്തരീക്ഷമാകെ പുകപടലങ്ങൾകൊണ്ട് നിറഞ്ഞു. തീപിടുത്തത്തിൽ കാർ പൂർണ്ണതോതിൽ കത്തിയമർന്നു. ഉടൻതന്നെ കാർ നിർത്താൻ സാധിച്ചത്കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.

സംഭവമറിഞ്ഞ് ഉടൻ തന്നെ കോഴിക്കോട് ബീച്ച് യൂണിറ്റിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ സർവ്വീസ് കുതിച്ചെത്തി തീയണച്ചു. കൊയിലാണ്ടി പ്രിൻസിപ്പൽ എസ്. ഐ. രാജേഷ് സി. കെ. യുടെ നേതൃത്വത്തിലുള്ള പോലീസസും സംഘവും അവരോടൊപ്പം ചേർന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വ നൽകി.

