വീട്ടമ്മയുടെ കൊലപാതകം: ഭർത്താവ് പിടിയിൽ

കൊയിലാണ്ടി: തിക്കോടിയിൽ വീട്ടമ്മ സത്യ (46) കൊലചെയ്യപ്പെട്ട സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവിനെ പോലീസ് പിടികൂടി. മുചുകുന്ന് വലിയമല കോളനിയിലെ ബാലൻ (51) നെയാണ് പാലക്കാട് വെച്ച് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സത്യയെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള മരത്തിൽ ഉയരത്തിൽ സാരി കെട്ടിയ നിലയിൽ കണ്ടിരുന്നു.
ഒന്നര വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. രണ്ടു പേരുടെയും രണ്ടാം വിവാഹമാണ്. കഴിഞ്ഞ ദിവസം ബാലൻ നാട്ടിലെ ബന്ധുവിനെ ഫോൺ ചെയ്തിരുന്നു. ഈ നമ്പറിൽ ടവർ ലൊക്കേഷൻ നോക്കി പിൻതുടർന്നാണ് പ്രതിയെ പാലക്കാട് ബാറിനു സമീപം വെച്ച് പിടികൂടിയത്. പയ്യോളി സി.ഐ.ദിനേശൻ കോറോത്തിന്റെ നേതൃത്വത്തിൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായി പാലക്കാട്ടേക്ക് പുറപ്പെട്ടു.

