വിദ്യാര്‍ഥികളെ ഇരയാക്കി മണിചെയിന്‍ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ഥികളെ ഇരയാക്കി മണിചെയിന്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇത്തരത്തിലുള്ള പുതിയ തട്ടിപ്പുകളെ കര്‍ശനമായി നേരിടും. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പോലീസ് ജാഗ്രത പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചോദ്യോത്തരവേളയില്‍ മോന്‍സ് ജോസഫിന്റെ അടിയന്തിര ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Advertisements

