വിഷപാമ്പുകൾക്കൊപ്പം താമസിച്ച് വിഷം വിൽപ്പന നടത്തിയആളും കുടുംബവും പിടിയിൽ
ഖരാഗെ : വിഷപാമ്പുകൾക്കൊപ്പം താമസിച്ച് ഒടുവിൽ രഞ്ജിത്ത് പോലീസ് പിടിയിലായി. 37കാരനായ രഞ്ജിത്ത് ഖരാഗെ, 30കാരനായ സഹായി ധനഞ്ജയ് എന്നിവരാണ് പൊലീസ് പിടിയിലായത്. രഞ്ജിത്തിന്റെ ഭാര്യയും മക്കളും ഇതേ വീട്ടില്‍ പാമ്പുകളോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. 41 പെരുമ്പാമ്പുകളെയും 31 മൂര്ഖന്പാമ്പുകളെയും പൊലീസ് പിടിച്ചെടുത്തു.
മരപ്പെട്ടികളിലും ചാക്കുകളിലുമാക്കി വീടിനകത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവയെ. ഇവയുടെ വിഷമെടുത്ത് വില്പനയ്ക്കും കള്ളക്കടത്തിനുമായി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. പിടിയിലായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. ഖരാഗെയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പാമ്പുകളെ സൂക്ഷിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.

പരിശോധന നടത്തുമ്പോള്‍ ഭാര്യയും മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടില്‍ പാമ്പുകളെ സൂക്ഷിച്ചിരിക്കുന്ന വിവരം കുട്ടികള്‍ക്കടക്കം അറിയാമായിരുന്നെന്നും പൊലീസ് പറയുന്നു.

