വിശ്വാസ സംരക്ഷണ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്താനുള്ള വിശ്വാസികളുടെ പോരാട്ടത്തിൽ കോൺഗ്രസ്സ് അവസാന ശ്വാസം വരെ വിശ്വാസികളോടപ്പം ഉണ്ടാകുമെന്ന് കെ.പി സി.സി വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരൻ പറഞ്ഞു. സർക്കാർ വൈകിയെങ്കിലും സർവ്വകക്ഷി യോഗം വിളിക്കാൻ തിരുമാനിച്ച നടപടി സ്വാഗതാർഹമാണന്ന് സുധാകരൻ പറഞ്ഞു.
വിശ്വാസ സംരക്ഷണയാത്രക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സ്വാമി സ്വരൂപാനന്ദ ശ്രീരാമകൃഷ്ണമഠം, വലിയ കത്ത് പള്ളി ഇമാം ഷാഹുൽ ഹമീദ് ദാരിമി എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. യു. രാജീവൻ അധ്യക്ഷത വഹിച്ചു
ഡി.സിസി പ്രസിഡണ്ട് അഡ്വ ടി.സിദ്ദിഖ്, കെ.പി സി.സി ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ, കെ.പി അനിൽകുമാർ, അഡ്വ കെ. പ്രവീൺ കുമാർ, കെ.സുരേന്ദ്രൻ, എം.പി അബ്ദുള്ളക്കുട്ടി, വി.എസ് ജോയ്, പി.രത്ന വല്ലി ,വി.ടി സുരേന്ദ്രൻ, സി.വി ബാലകൃഷ്ണൻ, വി പി ഭാസ്കരൻ, മഠത്തിൽ നാണു, കെ.വിജയൻ, രാജേഷ് കീഴരിയൂർ, പി.ദാമോദരൻ, പടന്നയിൽ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
