വിധവകൾക്കുളള സഹായധനം വർധിപ്പിക്കണം: AKTA
ബാലുശ്ശേരി: വിധവകളായ ടെയ്ലർമാർക്ക് സർക്കാർ നൽകുന്ന സഹായ ധനം വർധിപ്പിക്കണമെന്ന് ഓൾകേരള ടെയ്ലേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളേജിൽ നടന്ന സമ്മേളനം ജില്ലാപ്രസിഡണ്ട് ദാമോദരൻ മൂരാട് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ശ്രീധരൻ നായർ അധ്യക്ഷത വഹിച്ചു. വി.എം. ശാന്തകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. മധുസൂദനൻ, പത്മിനി, മിനി, ഹസ്സൻകുട്ടി, നന്ദിനി എന്നിവർ സംസാരിച്ചു.

