വിദ്യാലയ സ്മരണകൾ പുതുക്കി പൂർവ്വ വിദ്യാർത്ഥി ഇ. എം. ബാല സുബ്രഹ്മണ്യ അയ്യർ

കൊയിലാണ്ടി: പഠിച്ച സ്കൂളിലെ ഓർമ്മകൾ പങ്കുവെച്ച് പൂർവ്വ വിദ്യർത്ഥി കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്കുളിലെത്തി. ഇ.എം. ബാല സുബ്രഹ്മണ്യ അയ്യർ ആണ് പഴയ സഹപാഠികൾക്കൊപ്പം എത്തിച്ചേർന്നത്. 1996 ലാണ് തമിഴ് നാട് അഡീഷണൽ സെക്രട്ടറിയായി ജോലി ചെയ്ത് വിരമിച്ചത്. ഇ. വി. മഹാദേവയ്യരുടെയും, വിശാലാക്ഷിയുടെയും മകനാണ്. ശാരീരിക അവശതകൾ മറന്നാണ് കുടുംബസമേതം അദ്ദേഹം സ്കൂളിൽ എത്തിയത്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ധനം വിതരണം ചെയ്തു. അതോടൊപ്പം വിദ്യാലയ സ്മരണകൾ അദ്ദേഹം പങ്കുവെച്ചു.
എലിമെന്ററി വിദ്യാഭ്യാസത്തിനു ശേഷം കൊയിലാണ്ടി വിദ്യാലയത്തിലാണ് 1953ൽ അദ്ദേഹം എസ് എസ് എൽ സി പൂർത്തിയാക്കിയാക്കിയത്. ഇദ്ദേഹത്തിന്റെ സഹോദരി അന്നപൂർണ്ണേശ്വരിയും ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സാമ്പത്തിക ബുദ്ധിമുട്ടു കാരണം ടൈപ്പ് റൈറ്റിംഗ് പഠിച്ചു. മാനന്തവാടിയിൽ താലൂക്ക് ഓഫീസ്സിൽ ജോലി ചെയ്തിട്ടുണ്ട്. 1956 ൽ മദ്രാസ്സിൽ സെക്രട്ടറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു. 1966 ൽ തമിഴ്‌നാട് അഡീഷണൽ സെക്രട്ടറിയായി വിരമിച്ചു. കൊയിലാണ്ടി ഹൈസ്കൂളിലെ അന്നത്തെ മലയാളം വിദ്വാൻ പിഷാരടി മാഷേയും പ്രധാന അദ്ധ്യാപകൻ ശിവരാമ അയ്യരേയും അദ്ദേഹം ഇന്നും ഓർമ്മിക്കുന്നു.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് അഡ്വ.പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. വൽസല, പ്രധാനധ്യാപിക പി. ഉഷാകുമാരി, കെ. ബാലകൃഷ്ണൻ മാസ്റ്റർ, എൻ. വി. വൽസൻ, പി.എ. പ്രേമചന്ദ്രൻ, വി.സുചീന്ദ്രൻ, പി.സുധീർ കുമാർ, വി.ഗംഗാധരൻ, ശ്രീലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
