വിദ്യാര്‍ഥികളുടെ പുരോഗതിയാണ് സര്‍ക്കാറിന്റെ ലക്ഷ്യം ; മന്ത്രി ടി.പി. രാമകൃഷ്ണന്

വടകര: സമസ്തമേഖലയിലും വിദ്യാര്‍ഥികളുടെ പുരോഗതിയാണ് സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. തൊണ്ടികുളങ്ങര എല്‍.പി. സ്കൂളിനെ ഹൈടെക് ആക്കിമാറ്റുന്ന പദ്ധതിയുടെ ഭാഗമായുള്ള സമഗ്രവിദ്യാലയ വികസന പദ്ധതിരേഖയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനകീയ ഇടപെടലിലൂടെ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഇടപെടല്‍കാരണം അടച്ചുപൂട്ടുന്ന വിദ്യാലയം ഇനിയുണ്ടാകില്ല. വിദ്യാലയ വികസന പദ്ധതിരേഖ എം. കേളപ്പന് ഏറ്റുവാങ്ങി. സി.കെ. നാണു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സി.പി. മുരളീധരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിജയികളെ നഗരസഭാ ചെയര്മാന് കെ. ശ്രീധരന് അനുമോദിച്ചു. പി.എന്‍. ജിലു, ടി.രാജന്, എം. വേണുഗോപാല്‍, കെ.സി. കുഞ്ഞമ്മദ്, ടി. സുനന്ദ, ലതിക ശ്രീനിവാസ്, പി.ലീല, വി.വി. രഗീഷ്, വി.കെ. നിഷ, എം. പത്മലോചനന്, പി.കെ.നാരായണന്, എം.കെ. റഫീഖ് എന്നിവര്‍ സംസാരിച്ചു.

