വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം കന്നൂര് യു.പി സ്ക്കൂളിൽ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹർ മനോഹർ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ നടുവത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ രാമൻകുട്ടി, അനൂപ് കുമാർ, സന്തോഷ് പുതുക്കേമ്പുറം, രവീന്ദ്രൻ ആലങ്കോട്, കെ.ടി രമേശൻ, കെ.എം ഷാജി, ടി. ദേവദാസൻ, പി. സന്തോഷ്, കെ.സൗദ, സി.സി രാധാകൃഷ്ണൻ, ഗണേശൻ കക്കഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന ശിൽപശാല കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. യു.കെ രാഘവൻ, ബിജു കാവിൽ, കെ. ഗീത, എം. മല്ലിക തുടങ്ങിയവർ പ്രസംഗിച്ചു.
