വിദ്യാരംഗം കലാ സാഹിത്യവേദി പ്രവര്‍ത്തനം ആരംഭിച്ചു

കൊയിലാണ്ടി : ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനവും അദ്ധ്യാപക ശില്പശാലയും നടന്നു. പ്രശസ്ത കഥാകൃത്ത് ഡോ. കെ. ശ്രീകുമാര്‍ വിദ്യാരംഗം ഉദ്ഘാടനം ചെയ്തു. കവിയും ഗാന രചയിതാവുമായ
ബാപ്പു വാവാട് മുഖ്യാതിഥിയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഇന്‍ചാര്‍ജ്) എസ്. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പന്തലായനി ബി.പി.ഒ. എം.ജി. ബല്‍രാജ്, എച്ച്.എം. ഫോറം കണ്‍വീനര്‍ കെ.ടി. രമേശന്, എന്നിവര്‍ സംസാരിച്ചു. ബിജു കാവില്‍ ശില്പശാല നയിച്ചു. ഉപജില്ലാ വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ ഗോപകുമാര്‍ ചാത്തോത്ത് സ്വാഗതവും കെ.ടി.
ഉഷാകുമാരി നന്ദിയും പറഞ്ഞു.

