വിജ്ഞാന സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗസിലിന്റെ ആഭിമുഖ്യത്തിലുള്ള ഇ-വിജ്ഞാന സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു. പാലക്കുളം വെള്ളറക്കാട് സുഭാഷ് വായനശാലയിൽ നടന്ന പരിപാടിയിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി അദ്ധ്യക്ഷത വഹിച്ചു. സി.കെ.ശ്രീകുമാർ, എൻ.കെ.ഗീത, കെ.കെ.രഘുമാസ്റ്റർ, കെ.പ്രഭാകരൻ, കെ.സത്യൻ, സികെ.ജയദേവൻ, പി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. എ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.
