വികസന സെമിനാര്‍ സംഘടിപ്പിച്ചു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ശോഭ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ പി.കെ.ഷീജ കരട് പദ്ധതി അവതരിപ്പിച്ചു.
ഉപാധ്യക്ഷന്‍ സബീഷ് ആലോക്കണ്ടി മീത്തല്‍, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.പി. അജിത,
ശാലിനി ബാലകൃഷ്ണന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.സി. ഗീത, പി.പി. രമണി, ബ്ലോക്ക്പഞ്ചായത്തംഗം വിജയന് കണ്ണഞ്ചേരി, ബ്ലോക്ക് സെക്രട്ടറി ടി. മനോജ് കുമാര്‍, ടി.പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

