വാർഡുകളിൽ ക്ലോറിനേഷൻ തുടങ്ങി

കൊയിലാണ്ടി: മഴക്കെടുതിയിൽ വെള്ളം ഇറങ്ങിയതോടെ സാംക്രമിക രോഗങ്ങൾ പിടി പെടാതിരിക്കാൻ പ്രദേശങ്ങളിൽ ക്ലോറിനേഷൻ തുടങ്ങി. വെള്ളം കയറിയ ചിറ്റാരികടവ്, നടേരി, പടന്നയിൽ, കുറുവങ്ങാട്, മുത്താമ്പി, മണ്ണ് വയൽ, കാവും വട്ടം തുടങ്ങിയ സ്ഥലങ്ങളിലും, മറ്റു വാർഡുകളിലും ക്ലോറിനേഷൻ നടത്തുന്നുണ്ട്. നഗരസഭാ ആരോഗ്യ വകുപ്പിന്റെയും വാർഡ് ശുചിത്വ സമിതികളുടെയും നേതൃത്വത്തിലാണ് ക്ലോറിനേഷനും ശുചീകരണവും നടക്കുന്നത്
