KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൊ​യി​ലാ​ണ്ടി: കൊ​ല്ലം ടൗ​ണി​ല്‍ കാ​ര്‍ ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​ന്‍ ആ​ന​ക്കു​ളം കൊ​യി​ലോ​ത്തും പ​ടി​ക്ക​ല്‍ പ​രേ​തരായ ശ​ങ്ക​ര​ന്‍റെയും നാണിയുടേയും മ​ക​ന്‍ ഹ​രീ​ഷാ​ണ് (45) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. കൊ​ല്ലം നാ​യ​ക്ക​ന​വ​യ​ല്‍ സ​ജി​ത്ത്, പ​യ്യോ​ളി അ​ങ്ങാ​ടി ക​ല്ലി​ട്ട​വ​യ​ല്‍ ര​തീ​ഷ് എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച ഹ​രീ​ഷി​ന്‍റെ ഭാ​ര്യ ബി​ന്ദു. മ​ക്ക​ള്‍: ഹ​രി​ന​ന്ദ​ന, ഹ​രി​കൃ​ഷ്ണ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: മ​ണി.

Share news

Leave a Reply

Your email address will not be published. Required fields are marked *