KOYILANDY DIARY.COM

The Perfect News Portal

വാഹന രജിസ്​ട്രേഷന്‍ ഫീസുകളില്‍ വന്‍ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഡല്‍ഹി: രാജ്യത്തെ വാഹന രജിസ്​ട്രേഷന്‍ ഫീസുകളില്‍ വന്‍ വര്‍ധന വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനുള്ള കരട്​ വിജ്ഞാപനം കേ​ന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്​ട്രര്‍ ചെയ്യാനുള്ള ചാര്‍ജ്​ 5,000 രൂപയാക്കാന്‍ ഒരുങ്ങുകയാണ്​​ കേന്ദ്രസര്‍ക്കാര്‍. രജിസ്​ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയും നല്‍കണം. നിലവില്‍ ഇതിന്​ 600 രൂപയാണ്​ ഫീസ്​​.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന്‍െറ ഭാഗമായാണ്​ ഇവയുടെ രജിസ്​ട്രേഷന്‍ ചാര്‍ജ്​ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്​. ഇരുചക്രവാഹനങ്ങള്‍ക്ക്​ 1000 രൂപയായിരിക്കും ഫീസ്​. നിലവില്‍ ഇത്​ 50 രൂപയാണ്​. ടാക്​സി വാഹനങ്ങള്‍ക്ക്​ 10,000 രൂപ രജിസ്​ട്രേഷന്‍ ഫീസായും പുതുക്കാന്‍ 20,000 രൂപയും നല്‍കണം. നിലവില്‍ ടാക്​സി വാഹനങ്ങള്‍ക്ക്​​ 1000 രൂപയാണ്​ രജിസ്​ട്രേഷന്‍ ഫീസ്​​.

ഇറക്കുമതി ചെയ്യുന്ന മോ​ട്ടോര്‍ സൈക്കിളുകള്‍ രജിസ്​റ്റര്‍ ചെയ്യാനുള്ള ഫീസ്​ 2500ല്‍ നിന്ന്​ 20,000 രൂപയായി ഉയര്‍ത്താനാണ്​ ശിപാര്‍ശ​. പുതിയ നിരക്കുകള്‍ വൈകാതെ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *