വാസുദേവാശ്രമം സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർസെക്കണ്ടറി സ്കൂളിൽ സർക്കാർ അനുവദിച്ച് സ്മാർട്ട് ക്ലാസ് റൂം എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹയർസെക്കണ്ടറിക്ക് പുതുതായി അനുവദിച്ച സ്കൗട്ട് & ഗൈഡ്സിന്റെയും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെയും ഉദ്ഘാടനം അതോടനുബന്ധിച്ച് നടന്നു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഗോപാലൻ അദ്ധ്യക്ഷതവഹിച്ചു.
ഐ. സജീവൻ, കെ. കെ. അമ്പിളി, പ്രേമ തിരുമംഗലത്ത് മീത്തൽ, രാജേഷ് കീഴരിയൂർ, സാബിറ നടുക്കണ്ടി, ഒ. കെ. കുമാരൻ, എം. കെ. മനീഷ്, രാജശ്രീ കോഴിപ്പുറത്ത്, പ്രശാന്ത്, പി. കെ. ബാബു, കെ. കെ. ദാസൻ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, ഇ. ടി. ബാലൻ, ടി. യു. സൈനുദ്ധീൻ, ശ്രീനി കുന്നമ്പത്ത്, ഭാസ്ക്കരൻ മാസ്റ്റർ, എ. പി. സുധീഷ് എന്നിവർ സംസാരിച്ചു.

