വാളയാർ സംഭവം: മഹിളാ കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കൊയിലാണ്ടി: വാളയാറിൽ കൊച്ചു പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന നരാധമൻമാരെ വെറുതെ വിട്ടതിനെതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ജ്വാലയിൽ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് രത്നവല്ലി ടീച്ചർ, നിയോജക മണ്ഡലം സെക്രട്ടറി റീന കെ. വി, ട്രഷറർ ലീല കോമത്ത് കര, മണ്ഡലം പ്രസിഡണ്ട് നാണി പി.പി, കൗൺസിലർമാരായ ശ്രീജാ റാണി, രമ്യ മനോജ്, ലാലിഷ കെ.വി, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ രാധ.ടി.എം, കോമളവല്ലി ടീച്ചർ, ഉഷ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
