വര്‍ഷങ്ങള്‍ക്കുമുമ്പ് ഓട്ടം നിര്‍ത്തിയ മൂന്നാര്‍ – മാട്ടുപ്പെട്ടി ട്രെയിന്‍ വീണ്ടും തുടങ്ങുന്നു

മൂന്നാര്‍> തൊണ്ണൂറ്റിയഞ്ച‌് വര്‍ഷങ്ങള്‍ക്കുമുമ്പ് ഓട്ടം നിര്‍ത്തിയ മൂന്നാര്‍ – മാട്ടുപ്പെട്ടി ട്രെയിന്‍ വീണ്ടും തുടങ്ങുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പതിറ്റാണ്ടുകള്‍ക്കുമുമ്ബ് നിന്നുപോയ റെയില്‍ വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സാധ്യതാപഠനം നടത്തി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത കേരള റെയില്‍ ഡെവലപ‌്മെന്റ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് റെയില്‍ പുനരുദ്ധരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഇതേതുടര്‍ന്ന‌് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിടിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍, കെഡിഎച്ച്‌പി കമ്ബനി സീനിയര്‍ മാനേജര്‍ അജയ് എന്നിവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മൂന്നാര്‍, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങിലും സംഘം പരിശോധന നടത്തി. തൊണ്ണൂറ്റിയഞ്ച‌് വര്‍ഷംമുമ്ബ് നിര്‍ത്തലാക്കിയ റെയിലിന്റെ അവശിഷ്ടങ്ങളും സംഘം കണ്ടെത്തി.

ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ ട്രെയിനിന്റെ മാതൃകയില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അഞ്ച‌് മുതല്‍ 15 കിലോമീറ്റര്‍ റെയില്‍ ആദ്യഘട്ടത്തില്‍ നവീകരിക്കും. മുമ്ബ് ട്രെയിന്‍ ഓടിയിരുന്ന റൂട്ട് എന്നിവ മനസ്സിലാക്കുന്നതിനും അതിനുള്ള സാഹചര്യങ്ങളും ടൂറിസം മന്ത്രി, കേരള റയില്‍വേ ഡെവലപ‌്മെന്റ്, കോര്‍പറേഷന്‍ അധികൃതര്‍ എന്നിവരെ അറിയിക്കുന്നതിന്റെ ഭാഗമായാണ് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.

